Saturday, January 9, 2010

ചിത

ഒരിലയില്‍ കുത്തി മുള്ളൊടിഞ്ഞു
നാഭിച്ചുഴി മുതല്‍ മൂന്നടി
മുകളിലേക്കളന്നിരുമ്പാണി തറച്ചു
പാതാളത്തില്‍ പാമ്പു കയറി...

മാറാല തൊങ്ങുന്ന കാതുകളില്‍
നരിചീറുകള്‍ തലകീഴായ്
നീലച്ച ദേഹം നോക്കി അയാള്‍
വിഷം കേറിയതെന്ന്...

വിണ്ടു കീറിയ ചുണ്ടുകളില്‍ തേച്ച
ചായം നക്കിയ നാവിന്റെ  ആരുചി മനസ്സിന്-
കണ്ണിലൊരായിരം അമാവാസികള്‍
ഒന്നിച്ചു പൊട്ടിയൊലിച്ചു..

വഴിതെറ്റി വന്ന കാറ്റു പോലും
ഉമ്മറതിരിക്കാതെ വിളക്കണച്ചു
തിരിയേറ്റി വച്ചിട്ടും
കയ്യോണ്ടു മറച്ചിട്ടും

നേരമായെന്ന്, തൊടിയില്‍
വിറകുകള്‍ തൂര്‍ന്നു
വേണ്ടെന്നെത്ര അലറിയിട്ടും
അവരെന്നെ തീ കൂട്ടി കത്തിച്ചു!

2 comments:

  1. നന്നായിട്ടുണ്ട്

    ReplyDelete
  2. വേണ്ടന്നെത്ര അലറിയിട്ടും അവരെന്നെ തീ കൂട്ടി കത്തിച്ചു." നന്നായിട്ടുണ്ട്.

    ReplyDelete