Wednesday, December 23, 2009

ഇടനാഴി...

ഇതൊരു ഇടനാഴി...
വെളുപ്പും കറുപ്പും വരകള്‍ നിറഞ്ഞ്
നിഴലുകള്ക്കിടയിലെ നിറം തിരഞ്ഞ്...
ഇളവെയിലിനെ നെഞ്ചിലെ നിറവാക്കി
കരിയിലകള്ക്കൊപ്പം ശയിക്കുന്ന ഒരു ഇടനാഴി...

പതിഞ്ഞുപോയ കാലടിപ്പാടുകളുടെ നേര്‍ത്ത വേദന മാത്രം...
പിന്നെ എവിടെയോകുപ്പിവളക്കിലുക്കം..
പദസരമിട്ട കാണാംകാലുകളുടെ ചലനങ്ങളിലൂടെ മാത്രം
കാലത്തിന്റെ സഞ്ചാരം മനസിലാക്കിയിരുന്ന നാളുകള്..
കാറ്റ് വന്നു പുതപ്പ് മാറ്റിയപ്പോള് ചൂളം കുത്തിപ്പോയ
കാറ്റാടിമരങ്ങളുമുണ്ടായിരുന്നു കൂട്ടിന്...

ഇതൊരു ഇടനാഴി..
എന്റെ സ്വര്‍ഗത്തിലേക്കുള്ള ഇടനാഴി..
മുഴുമിക്കാതെ പോയ ഒരു കവിതയുടെ
ശേഷിപ്പുകള്‍ പേറുന്നവള്
കറുത്ത നിഴലുകള്‍ പ്രാപിക്കാന്‍ വരുന്നതും കാത്ത്..
ചൂളം കുത്തുന്ന കാറ്റാടി മരങ്ങളെ കാവല്‍ നിര്‍ത്തി
കരിയിലകളെ പുതച്ച്...
നിലാവിലേക്ക് ഇറങ്ങാതെ......
ഈ ഇടനാഴി ഇനിയുമേത്രയോ.... കാലം.
ഇവിടിങ്ങനെ ചിതലരിച്ചിരിക്കും...
പാദസരങ്ങളും വളകളും കിലുങ്ങിയില്ലെങ്കിലും..
നിലാവ് വീണില്ലെങ്കിലും...............

No comments:

Post a Comment