Thursday, December 31, 2009

പതിവ്രത

ആദ്യം തുട നനഞ്ഞ്‌ ഒഴുകിയ ചോര കണ്ട് കരഞ്ഞവള്...
നിന്റെ ചുണ്ടുരുമ്മി നുണക്കുഴി ചുവന്നവള്...
ഇന്നലെ മഴ നനഞ്ഞ മുടി കൊണ്ട് നിന്നെ നനച്ചവള്...
പാതിയടഞ്ഞ വാതിലിനിപ്പുറം മേല്‍ച്ചുണ്ട് വിയര്‍ത്ത് നിന്നവള്...

കയ്യിലൊരു  നിറച്ച ചഷകവുമായി...
നഖം കോറി തി ണ ര്‍ ത്ത നുണക്കുഴിയുമായി..
വിയര്‍പ്പുനനച്ച മുടിയിഴകളും....
ചോര പൊടിഞ്ഞ മേല്‍ച്ചുണ്ടുമായി വാതിലിനപ്പുറം....

പാതി വ്രത എന്നു ഞാനും.. പതിവ്രത എന്ന് അവളും...
ഇപ്പോ തുട നനഞ്ഞ്‌ രക്തം വരാറില്ലത്രേ..!!!!

ഹാപ്പി ന്യൂ ഇയര്‍....

ഒരിറക്ക്‌ കൂടി കുടിച്ച്
അയാള്‍ ആ കുപ്പി തറയിലെറിഞ്ഞു പൊട്ടിച്ചു...
കിടപ്പ് മുറിയുടെ പിന്‍ നിഴല്‍ പറ്റി ഇറങ്ങിപ്പോയത്..
ഒരിക്കലും കാണാന്‍ പാടില്ലാത്താതെന്ന്...
പിന്നെയും പിന്നെയും തൊണ്ടക്കുഴിയില്‍ വണ്ടിറുക്കിയപ്പോഴും..
പുതുവര്‍ഷത്തെ പ്രാകി പ്രാകി.....
അയാളും.... പടിയിറങ്ങി.......
ഒരു വിലാപം മാത്രം ബാക്കിയാക്കി....
ഹാപ്പി ന്യൂ ഇയര്‍....

Thursday, December 24, 2009

പ്രണയം...

ചോക്‍ളേറ്റ്‌ ഉരുക്കി
ഭംഗിയേറ്റി നിനക്കു തരാന്‍ സൂക്ഷിച്ച..
കടലാസ്‌ റോസില്‍ ഉറുമ്പ്‌ അരിച്ചു....

Wednesday, December 23, 2009

കാത്തിരിപ്പ്...

വിയര്‍പ്പ് നാറുന്ന...
ചെളിപുരണ്ട കാലുകളുമായി...
മടിക്കുതതില്‍ പണവുമായി...
ഒരു നിഴല്‍ വരുന്നതും കാത്ത്‌....
ഉമ്മറത്തൊരു മണ്ണെണ്ണ വിളക്ക്..

ഇടനാഴി...

ഇതൊരു ഇടനാഴി...
വെളുപ്പും കറുപ്പും വരകള്‍ നിറഞ്ഞ്
നിഴലുകള്ക്കിടയിലെ നിറം തിരഞ്ഞ്...
ഇളവെയിലിനെ നെഞ്ചിലെ നിറവാക്കി
കരിയിലകള്ക്കൊപ്പം ശയിക്കുന്ന ഒരു ഇടനാഴി...

പതിഞ്ഞുപോയ കാലടിപ്പാടുകളുടെ നേര്‍ത്ത വേദന മാത്രം...
പിന്നെ എവിടെയോകുപ്പിവളക്കിലുക്കം..
പദസരമിട്ട കാണാംകാലുകളുടെ ചലനങ്ങളിലൂടെ മാത്രം
കാലത്തിന്റെ സഞ്ചാരം മനസിലാക്കിയിരുന്ന നാളുകള്..
കാറ്റ് വന്നു പുതപ്പ് മാറ്റിയപ്പോള് ചൂളം കുത്തിപ്പോയ
കാറ്റാടിമരങ്ങളുമുണ്ടായിരുന്നു കൂട്ടിന്...

ഇതൊരു ഇടനാഴി..
എന്റെ സ്വര്‍ഗത്തിലേക്കുള്ള ഇടനാഴി..
മുഴുമിക്കാതെ പോയ ഒരു കവിതയുടെ
ശേഷിപ്പുകള്‍ പേറുന്നവള്
കറുത്ത നിഴലുകള്‍ പ്രാപിക്കാന്‍ വരുന്നതും കാത്ത്..
ചൂളം കുത്തുന്ന കാറ്റാടി മരങ്ങളെ കാവല്‍ നിര്‍ത്തി
കരിയിലകളെ പുതച്ച്...
നിലാവിലേക്ക് ഇറങ്ങാതെ......
ഈ ഇടനാഴി ഇനിയുമേത്രയോ.... കാലം.
ഇവിടിങ്ങനെ ചിതലരിച്ചിരിക്കും...
പാദസരങ്ങളും വളകളും കിലുങ്ങിയില്ലെങ്കിലും..
നിലാവ് വീണില്ലെങ്കിലും...............

Tuesday, December 22, 2009

സമരം

ഒരു മഴ പെയ്തു.
കുറേ കൂണുകള്‍ മുളച്ചു.
കുറേ തകരകളും
പിന്നെയും മഴ പെയ്തു
കുറേ കൂണുകള്‍ പിന്നെയും മുളച്ചു.
പിന്നെ പിന്നെ മഴ പെയ്യാതെയായി....
കാരണം സമരത്തിലാണത്രേ...
കൂണുകളോട്..............